നിന്നിലേക്ക്
ഏകാന്തപഥികയാം നിന്നരുമദാസി
ഏകാന്തപഥികയാം നിന്നരുമദാസി
പ്രാര്‍ത്ഥിച്ചൂ പ്രഭാതപ്രദോഷങ്ങളില്‍
വഴ്ത്തി നിന്‍ മഹത്വം നിന്‍ നാമങ്ങള്‍
പശ്ചാത്തപിച്ചു വിവശയായി.
പെന്മനസ്സിന്‍ സ്വാര്‍ത്ഥതക്ക്
കീഴടങ്ങിപ്പോയീ ദാസിതന്‍മനം
മിനായിനേരത്തേക്ക് മാത്രം,
വെറും മിനായി നേരത്തേക്ക്.
നല്കാനായ് വെച്ച സ്വര്‍ഗീയപരിമളം
കാണിച്ചുനീ അവള്‍ക്കുമുന്നില്‍
ഏറെയാശിച്ചവള്‍ വന്നണഞ്ഞപ്പോള്‍
കൊണ്ടുപോയ്മറ്റാരോ കുറച്ചു മുന്‍പ്,
വളരെ കുറച്ചു മുന്‍പ്.
മടങ്ങുന്നു നാഥാ നിന്നരുമദാസി
നിന്‍ സ്വര്‍ഗീയ പരിമളം കൊതിച്ചുകൊണ്ട്,
നിന്‍റെ ചാരേക്കണയുവാന്‍
ഒരു കൈ പ്രതീക്ഷിച്ചുകൊണ്ട്.
നിന്നിലര്‍പ്പിക്കുന്നവള്‍ സര്‍വതും
നാളെയാകുന്ന സ്വര്‍ഗം കിനാവ്കണ്ട്.