ഇടയ്ക്കിടെ നീ മിന്നിമറയുന്നു
വിവിധ ഭാവങ്ങളില്‍,വര്‍ണങ്ങളില്‍....
ഫ്ലാഷ്ബാക്കായിതെന്നിനീങ്ങുന്നു
സ്നേഹവര്‍ണ്ണം ചാലിച്ച ഹൃസ്വ ചിത്രങ്ങള്‍.....
കുങ്കുമത്തിന് സന്ധ്യകളില്‍,നീലാകാശങ്ങളില്‍,
വെന്നക്ഷത്ര ശോഭയില്‍ നീ
മന്ദഹസിക്കുന്ന ഫ്രൈമുകള്‍...
നിന്റെ സ്വനതന്തുക്കളുടെ
പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി
കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു....
മിഴികളില്‍ നനവിന്റെ കണ്മഷിക്കറുപ്പ് പടര്‍ത്തി,
നെഞ്ചിന് കൂടിനുള്ളില്‍ മൈലാഞ്ചിചോപ്പിറ്റിച്ച്.....
നിനക്കാത്ത നേരങ്ങളില്‍ വിരുന്നെത്തുന്ന അതിഥിയായി...
ഷോട്ടുകള്‍ മാറിമാറിയവസാനം.....
എന്റെ പൂമരതിന്ചോട്ടിലേക്ക് നോക്കി
കണ്ണീര്‍പൊഴിച്ച് നീ,
യാത്രപറഞ്ഞു നടന്നകന്ന രംഗം
റീപ്ലേ ചെയ്തുകൊണ്ടിരുന്നു....
ആ കാലൊച്ച പതിയെ അലിഞ്ഞില്ലാതാവുന്നതു വരെ....
ഓര്‍മ്മകളുറങ്ങുന്ന ഡ്രൈവില്‍ നിന്നും
പലവട്ടം ഡിലീറ്റ് ചെയ്തിരുന്നുവല്ലോ...?
എന്നിട്ടുമെന്തേ....? വീണ്ടും
ചികഞ്ഞു നോക്കിയപ്പോഴാണ് കണ്ണില്പെട്ടത്,
എല്ലാം റീസൈക്കിള്ബിന്നില്നിന്നും
റീലോഡായിക്കൊണ്ടിരിക്കുകയായിരുന്നു......