Saturday, March 12, 2011

ഇരുളിന്‍ മഹാനിദ്രയില്‍

(എന്റെ ഇഷ്ടകവിതകളില്‍ ഒന്ന്.ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയ്ക്ക് വേണ്ടി  മദുസൂദനന്‍ നായര്‍ എഴുതി അദ്ദേഹം തന്നെ ആലപിച്ചതു.) 

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ ..

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................

4 comments:

  1. ഈ കവിത മധു സൂദനന്‍ നായരുടെതല്ല മോളെ... O N V യുടെതാണ്.. ആ സിനിമയില്‍ മധു സൂദനന്‍ സാര്‍ അത് ആലപിച്ചു എന്നേയുള്ളു..

    ReplyDelete
  2. ethu madusudhanan nair azhuthiyathanu..
    gandhi anna adhehathinte kavitha samaharathil ethondu..

    ReplyDelete
  3. ഹൃദയത്തിൽ തട്ടുന്ന വരികൾ ....ഈ സിനിമയുടെ പേര് കേൾക്കുമ്പോൾ ഈ കവിത ഓർക്കും ..

    ReplyDelete