Saturday, May 21, 2011

ഉത്തരം തേടി

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്പിറകെ
യാത്ര തുടങ്ങീ ഞാനും
അവയ്ക്കുത്തരമില്ലാത്തതെന്തെന്ന
ചോദ്യത്തിന്നുത്തരവും തേടി...
കാതങ്ങള്‍ താണ്ടിയ-
ജ്ഞാത കൊടുമുടികള്ക്കിടയിലൂടെ
യാത്ര തുടരവേ,
വഴിതെറ്റിക്കുമെന്ന വാശിയിലാ
ചോദ്യങ്ങള്‍ ശരവേഗം പാഞ്ഞു
മത്സരിച്ചോടി തളരുമ്പോഴും
ഉത്തരങ്ങളുടെ വ്യക്തമാകാത്ത
മുഖങ്ങളെന്നെ മാടിവിളിച്ചു കൊണ്ടിരുന്നു.
വഴിപിശകി നടന്നപ്പോഴാ ചോദ്യങ്ങ-
ളെന്നെ നോക്കിയുറക്കെച്ചിരിച്ചു.

രാത്രിയുടെ മാറാല മെല്ലെ പടര്‍ന്നപ്പോള്‍,
മുഖം കൂര്പ്പിച്ചുനിന്ന കാര്‍മേഖങ്ങളെന്നെ
പൊതിഞ്ഞു വഴി തടഞ്ഞു.
പ്രതികാരത്തിന്‍ കൊടുംകാറ്റില്‍,
ദിക്കുതെറ്റി നടന്നുഴറവേ...
കൂരിരുട്ടിന്നനന്തതയില്‍ പാളിയ
മിന്നല്പിണറില്‍ ,
മിന്നിമാഞ്ഞ നിഴല്‍ രൂപങ്ങള്‍ക്ക്
എപ്പോഴോ കണ്ടുമറന്ന മുഖച്ഛായ.
ചിതറിവീണ ഇടവഴികളിലെ-
പ്പോഴോ കേട്ടുപരിചയിച്ച കാലൊച്ച.
അതിന്നിടയിലുമെവിടെയോ
പരിഹാസച്ചിരി മുഴങ്ങിക്കൊണ്ടിരുന്നു...

നടന്നുനടന്ന് കാല്കുഴഞ്ഞു ,
താണ്ടിയ വഴികളിലേക്ക് നോക്കി-
യാശ്ചാര്യം പൂണ്ടിരിക്കവേ....
ദയ തോന്നിയാ ചോദ്യങ്ങള്‍
രഹസ്യത്തിന്‍ ചുരുളഴിച്ചെങ്ങോ മറഞ്ഞു പോയി
ഞാന്‍ തേടിയലഞ്ഞയുത്തരങ്ങളേതോ
അജ്ഞാതകാരണങ്ങളാല്‍,
ഏതോ നിഗൂഡകയത്തില്ച്ചാടി
ആത്മഹത്യ ചെയ്തിരുന്നു....12 comments:

 1. excellent..
  I can feel a flow throughout your poem. Very good.
  Onnukoodi nannakam. Bcoz u have talent.. And i expect more..frm u..
  Allah anugrahikatte...

  ReplyDelete
 2. da ethu ne azhuthiyathano??

  ReplyDelete
 3. നന്നായി ട്ടോ .
  ഇടക്കൊക്കെ കഥയും ട്രൈ ചെയ്യൂ.
  കവിതയേക്കാളും എനിക്കൊക്കെ മനസ്സിലാവ കഥയാണ്‌ . :)

  ReplyDelete
 4. നല്ല കവിത .. നടന്നുനടന്ന് കാല്കുഴഞ്ഞു ,താണ്ടിയ വഴികളിലേക്ക് നോക്കിയാശ്ചാര്യം പൂണ്ടിരിക്കാതെ ഇനിയും ധാരാളം കവിതകളും കഥകളും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..പിന്നെ അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നു ..

  ReplyDelete
 5. @ശബ്ന നന്ദി കൂട്ടുകാരീ.... നന്നാക്കാന്‍ ശ്രമിക്കാം...
  @റൈസു yes dear....ഈ ഞാന്‍ തന്നെ...
  @ചെറുവാടി വീണ്ടും വന്നതിനു നന്ദി ..കഥ....?അത് വേണോ...?നോക്കാം
  @ദുബായിക്കാരന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..അക്ഷരതെറ്റുകള്‍...?എവിടെയാണെന്ന് മനസ്സിലായില്ല.

  ReplyDelete
 6. ഹോ!!!
  വായിച്ച് കണ്ണിന്‍‍റെ ഫിലമെന്‍‍റ് പോയി
  ഒന്നുകില്‍ ഫോണ്ട് കളര്‍‍ അല്ലെങ്കില്‍ ബാക്ൿഗ്രൌണ്ട് കളര്‍....ഏതേലും ഒന്ന് മാറ്റുന്നത് നന്നായിരിക്കും.

  ഒറ്റ നോട്ടത്തില്‍ ( അത്രേ പറ്റുന്നുള്ളൂ ) കൊള്ളാം :)

  ReplyDelete
 7. പുതിയ സുഹ്ര്തിന്നു സലാം
  ആദ്യ മായി നന്ദി അറിയിക്കട്ടെ ഇങ്ങോട്ടുന്ന പാത കാണിച്ചു തന്നതിനു ..കൂടെ ആശംസകളും ...ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പിന്നാലെ നടന്നു കാല്‍ തളര്താതെ കിട്ടിയ ഉത്തരങ്ങള്‍ മറക്കാതെ സൂക്ഷിക്കൂ കൂടുതല്‍ ഉപയോക പ്രദം അതായിരിക്കും എന്ന് തോന്നുന്നു ചിലപ്പോള്‍ എന്റ്റെ പൊട്ട ബുദ്ധി യില്‍ തോന്നിയതാകും ക്ഷമിക്കുക ..ഇനിയും എഴുതുക വായിക്കാന്‍ ഞങ്ങള്‍ എല്ലാരും ഉണ്ട് (പിന്നെ ചെറുത് പറയുന്ന വലിയ കാര്യവും പരിഗണിക്കെണ്ടാതാകുന്നു ..എങ്കില്‍ വായന ഒന്നുടെ എളുപ്പമായേനെ ....)...പ്രാര്‍ത്ഥനയോടെ സോന്നെറ്റ്

  ReplyDelete
 8. കുഴപ്പമില്ലാത്ത ഒരു കവിത.. പക്ഷെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് നല്ല വായന സപ്പോര്‍ട്ട് ചെയ്യുന്നില്ല..

  ReplyDelete
 9. @ചെറുത്‌...ആദ്യമായി താങ്കളുടെ കണ്ണിന്റെ ഫിലമെന്റ് അടിച്ചുപോയതിനു ക്ഷമ ചോദിക്കുന്നു..ടെമ്പ്ലേറ്റ് മാറ്റാന്‍ ശ്രമിക്കാം ....ഇവിടെ വന്നതിനു നന്ദി...
  @സോനെറ്റ്‌ സുഹൃത്തേ..സ്വാഗതം...നല്ല വാക്കുകള്‍ക്ക് നന്ദി...ചെറുത്‌ പറഞ്ഞ വലിയ കാര്യം പരിഗണനയിലുണ്ട്...
  @മനോരാജ് "കുഴപ്പമില്ലാത്ത കവിത" .ഒരുപാടു കുഴപ്പങ്ങള്‍ നിരഞ്ഞതാനെന്നരിയം...ഇനിയും കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു..

  ReplyDelete
 10. @cheruthu background colour change cheythittundu....

  ReplyDelete
 11. ഒന്ന് കളം മാറ്റിച്ചവിട്ടൂ..
  കുറച്ചു നൊസ്റ്റാള്‍ജിയ..കുറച്ചനുഭവം..
  കാത്തിരിക്കുന്നു.
  കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാനായിട്ടില്ല.
  എല്ലാ ആശംസകളും.

  ReplyDelete
 12. kavithakal nannayitundu ''kavithakutiyaaya jinshakutia''

  ReplyDelete