Tuesday, April 26, 2011

വൈറസ്‌    
       















ഓര്‍മകളുടെ ഫോട്ടോവ്യൂവറില്‍
ഇടയ്ക്കിടെ നീ മിന്നിമറയുന്നു
വിവിധ ഭാവങ്ങളില്‍,വര്‍ണങ്ങളില്‍....
ഫ്ലാഷ്ബാക്കായിതെന്നിനീങ്ങുന്നു
സ്നേഹവര്‍ണ്ണം ചാലിച്ച ഹൃസ്വ ചിത്രങ്ങള്‍.....
 കുങ്കുമത്തിന്‍ സന്ധ്യകളില്‍,നീലാകാശങ്ങളില്‍,
വെന്‍നക്ഷത്ര ശോഭയില്‍ നീ
മന്ദഹസിക്കുന്ന ഫ്രൈമുകള്‍...
നിന്‍റെ  സ്വനതന്തുക്കളുടെ
പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി  
കര്‍ണ്ണങ്ങളില്‍ മുഴങ്ങുന്നു....  
 
മിഴികളില്‍  നനവിന്‍റെ കണ്മഷിക്കറുപ്പ്‌ പടര്‍ത്തി,
നെഞ്ചിന്‍ കൂടിനുള്ളില്‍ മൈലാഞ്ചിചോപ്പിറ്റിച്ച്.....
നിനക്കാത്ത നേരങ്ങളില്‍ വിരുന്നെത്തുന്ന അതിഥിയായി...


ഷോട്ടുകള്‍ മാറിമാറിയവസാനം.....
എന്‍റെ പൂമരതിന്ചോട്ടിലേക്ക് നോക്കി
കണ്ണീര്‍പൊഴിച്ച് നീ,
യാത്രപറഞ്ഞു നടന്നകന്ന രംഗം
റീപ്ലേ ചെയ്തുകൊണ്ടിരുന്നു....
ആ കാലൊച്ച പതിയെ അലിഞ്ഞില്ലാതാവുന്നതു വരെ....


ഓര്‍മ്മകളുറങ്ങുന്ന ഡ്രൈവില്‍ നിന്നും
പലവട്ടം ഡിലീറ്റ്‌ ചെയ്തിരുന്നുവല്ലോ...?
എന്നിട്ടുമെന്തേ....? വീണ്ടും
ചികഞ്ഞു നോക്കിയപ്പോഴാണ് കണ്ണില്‍പെട്ടത്,
എല്ലാം റീസൈക്കിള്‍ബിന്നില്‍നിന്നും
റീലോഡായിക്കൊണ്ടിരിക്കുകയായിരുന്നു......

9 comments:

  1. കവിത ആയതുകൊണ്ട് അഭിപ്രായം പറയാന്‍ ഒരു പേടി.
    ചിലപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് അല്ലെങ്കിലോ എഴുതിയത് :)
    ഏതായാലും വരികള്‍ ഒരു വിത്യസ്തത കാണുന്നു.
    കവിത അറിയുന്നവര്‍ വന് അഭിപ്രായം പറയട്ടെ.
    ഞാന്‍ ഒന്നൂടെ വന്നു നോക്കാം :)
    ആശംസകള്‍

    ReplyDelete
  2. നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു

    ReplyDelete
  4. @കുറ്റൂരി nd ഫെമിനതാ ഒരുപാട് സന്തോഷായി....ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  5. "ഷോട്ടുകള്‍ മാറിമാറിയവസാനം.....
    എന്‍റെ പൂമരതിന്ചോട്ടിലേക്ക് നോക്കി
    കണ്ണീര്‍പൊഴിച്ച് നീ,
    യാത്രപറഞ്ഞു നടന്നകന്ന രംഗം
    റീപ്ലേ ചെയ്തുകൊണ്ടിരുന്നു....
    ആ കാലൊച്ച പതിയെ അലിഞ്ഞില്ലാതാവുന്നതു വരെ.."

    nice.

    ReplyDelete
  6. മേയ്ഫ്ലാവേര്സേ.........നന്ദി

    ReplyDelete
  7. പുതിയ സുഹ്ര്തിന്നു സലാം ....
    കവിത വായിച്ചു ..തുടക്കം ഇതാനെങ്ങില്‍ ഇനി അങ്ങോട്ട്‌ പ്രതീക്ഷിക്കാം ഒരു നല്ല കുതിപ്പ് അല്ലെ ?എല്ലാ ആശംസകളും അറിയിക്കുന്നതോടൊപ്പം പ്രാര്‍ത്ഥിക്കുന്നു കൂടുതല്‍ നന്നായി എഴുതാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന് ....
    സ്നേഹത്തോടെ സോന്നെറ്റ്

    ReplyDelete
  8. @ചെറുവാടി എന്‍റെ ബ്ലോഗ്ഗില്‍ ആദ്യമായി വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി കേട്ടോ....ഞാന്‍ ആദ്യം ഇട്ട കമന്റ്‌ എങ്ങിനെയോ ഡിലീറ്റ് ആയി പോയി...
    @ശബ്ന @സോനെറ്റ്‌.....thaaaanks a lot for ur gud words...

    ReplyDelete