Wednesday, June 8, 2011

പൊയ്മുഖങ്ങള്‍


പൊയ്മുഖങ്ങള്‍  
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍.
സ്വത്വം നിര്‍ണയിക്കപ്പെട്ടവയനവധി
നിര്‍വചനങ്ങളുമനേകം
നിര്‍വചിക്കാനാവാത്തതിനിയും
പുതുമുഖങ്ങളായി  ബാക്കി
സുലഭമീപൊയ്മുഖങ്ങളെങ്ങുമെങ്കിലും
കടമെടുക്കുന്നെന്തിനോ ആയിരങ്ങള്

അജ്ഞാതവാസത്തിലിരുന്ന്,
സംവദിക്കുമാ പൊയ്മുഖങ്ങള്
വെറും വാക്കുകള്‍കൊണ്ടോ...
ശരീരമില്ലാ,ആത്മാവില്ലാ,
ഓജസ്സില്ലാ വാക്യങ്ങള്‍ കൊണ്ടോ...?
സ്വസ്ഥമായവ വിരാജിക്കുന്നത്
മനസ്സാക്ഷിയെ മസ്തിഷ്കത്തിലടച്ചുകൊണ്ടോ?
പിഞ്ചുപൈതലിനെ തോല്പ്പിക്കുമാ
തെളിഞ്ഞ പുഞ്ചിരിക്കോണുകള്‍
നിഗൂഡമായതെന്തോ മറയ്ക്കുന്നുവോ...?
ഭ്രാന്തമാം തിരമാലകളാഞ്ഞടിക്കുമാ
പ്രക്ഷുബ്ധ ഹൃദയങ്ങള്‍,
നീറിപ്പുകയുന്ന വ്രണങ്ങളൊളിപ്പിക്കുന്നുവോ...?
നിഴലുകള്‍ ചാരിവഴിയറിയാതെ
അപ്രാപ്യമായൊന്നിനെ തേടുന്നുവോ..?
വെളിച്ചമില്ലാത്തൊരജ്ഞാത സദസ്സില്‍
വേഷംകെട്ടിയാടുന്നുവോ...?


പൊയ്മുഖങ്ങള്‍
മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍
മാറ്റിയണിയുന്നതിനിടയില്‍
ഇടയ്ക്കിടെനോക്കി
കൊഞ്ഞനം കുത്തുന്നത്
പൊയ്മുഖങ്ങള്‍ പേറി തളര്‍ന്നയാ
സുന്ദര മുഖങ്ങളോ....?

10 comments:

  1. ഒരു കവിതയെ വിശാലമായി ഉള്‍കൊള്ളാനുള്ള വിവരമൊന്നും എനിക്കില്ല നജ്മതുല്ലൈല്.
    എന്നാലും ശ്രമിച്ചു ട്ടോ. വായിച്ചു.
    ഇഷ്ടപ്പെടുകയും ചെയ്തു.
    ആശംസകള്‍

    ReplyDelete
  2. അജ്ഞാതവാസത്തിലിരുന്ന്,
    സംവദിക്കുമാ പൊയ്മുഖങ്ങള്
    വെറും വാക്കുകള്‍കൊണ്ടോ...
    ശരീരമില്ലാ,ആത്മാവില്ലാ,
    ഓജസ്സില്ലാ വാക്യങ്ങള്‍ കൊണ്ടോ...?

    മനോഹരമായി ..അങ്ങനെയല്ല എന്ന് പറയാനുള്ള യോഗ്യതയൊന്നും എനിക്കില്ല..കാരണം ഇതുപോലെ രണ്ടു വരിയെഴുതാന്‍ എന്നെ കൊണ്ട് പറ്റില്ല അത്ര തന്നെ.
    ആശംസകള്‍...

    ReplyDelete
  3. പദസമ്പത്തുകള്‍ കവിതയിലേക്ക് നയിക്കട്ടെ.
    (ഒരു ഗദ്യരൂപമാണ് പ്രതിഫലിക്കുന്നത്, എന്റെ തോന്നല്‍)

    ആശംസകള്‍

    ReplyDelete
  4. ചെറുവാടി,മൊയ്ദീന്‍ അങ്ങാടിമുഗര്‍,ദുബായിക്കാരന്‍,നിശാസുരഭി...
    ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി...

    ReplyDelete
  5. ഇതിലും നല്ല ഗദ്യരൂപമുള്ള കവിതകള്‍ കണ്ടിട്ടുള്ളതുകൊണ്ട് തന്നെ നിശാസുരഭിയുടെ അഭിപ്രായത്തോട് ചെറിയ വിയോജിപ്പ് കാണിച്ച് ഈ പോസ്റ്റിനോടുള്ള യോജിപ്പ് പ്രകടിപ്പിക്കുന്നു ;)

    വായനയില്‍ തലകെട്ടിന്‍‌റെ പൊയ്മുഖങ്ങള്‍ എന്ന ആശയം കിട്ടുന്നതുകൊണ്ട് ആദ്യവരി അസ്ഥാനത്താണെന്ന് തോന്നി. അതുപോലെ വരികള്‍ ചോദ്യങ്ങളിലവസാനിക്കുന്നതും...!

    നല്ലശ്രമത്തിന് ആശംസകള്‍.

    ReplyDelete
  6. വായിക്കാന്‍ ശ്രമിച്ചു കണ്ണ് കേടുവന്നോ എന്നൊരു സംശയം!
    കറുപ്പില്‍ വെള്ള വായനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേ?

    ReplyDelete
  7. വായിച്ചു..ഗദ്യരൂപമായി തോന്നിയില്ല..കവിതയായി തന്നെ തോന്നി.വിഷയത്തിൽ വലിയ പുതുമയില്ലെങ്കിലും കൊള്ളാം...

    ReplyDelete
  8. പൊയ്മുഖങ്ങള്‍
    മാറിയണിഞ്ഞുകൊണ്ടിരിക്കും മുഖംമൂടികള്‍.

    avde entho kuzhappamille? ishtaayi:)

    ReplyDelete
  9. ഇതും പൂട്ട്യാ? ഏഹ്

    ReplyDelete